മലയാളിയുടെ വീട്ടിൽ ദിനേന 50 പേർക്ക് നോമ്പുതുറ
text_fieldsറിഗ്ഗഇ: റമദാൻ മാസം മുഴുവന്‍ തെൻറ വീട്ടില്‍ സ്വദേശിയുടെ സാമ്പത്തിക സഹായത്തോടെ ഇഫ്താര്‍ സംഘടിപ്പിക്കുകയാണ് ഒരു മലയാളി.
സാമൂഹിക പ്രവര്ത്തകൻ കൂടിയായ സലീം കൊമ്മേരിയുടെ റിഗ്ഗഇയിലെ വീട്ടിൽ ദിവസവും 50 മുതൽ 60 വരെ സാധാരണക്കാരായ തൊഴിലാളികൾ നോമ്പുതുറക്കാനെത്തുന്നു.
ഇവരിൽ ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളുമുണ്ട്. ആറു വർഷമായി ഇൗ പതിവ് തുടങ്ങിയിട്ട്. സ്വദേശിയായ റിട്ട. ജഡ്ജി 30 പേര്‍ക്കുള്ള ഭക്ഷണം നൽകുകയായിരുന്നു. ഹോട്ടലില്‍നിന്നുള്ള അറബി ഭക്ഷണമായിരുന്നു തുടക്കത്തിൽ. പിന്നീട് കുവൈത്തി നല്കുന്ന 30 ദീനാര്‍ ഉപയോഗിച്ച് തെൻറ ഫ്ലാറ്റില്‍ തന്നെ ഭക്ഷണം ഉണ്ടാക്കി നല്കുന്ന രീതിയിലേക്ക് മാറി. മംഗഫ്, മെഹ്ബൂല, അബൂ ഹലീഫ എന്നിവിടങ്ങളില്‍നിന്നും ആളുകള്‍ നോമ്പുതുറക്കാൻ ഇവിടെ എത്തുന്നുണ്ട്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷെൻറ ജീവകാരുണ്യ വിഭാഗമായ മാഗ്നറ്റിെൻറ വൈസ് പ്രസിഡൻറാണ് സലീം കൊമ്മേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.