റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായവുമായി ഐ.ഐ.സി.ഒ
text_fieldsകുവൈത്ത് സിറ്റി: ബംഗ്ലാദേശ് കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായ വാഗ്ദാനവുമായി കുവൈത്തിലെ ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ). ഇതുസംബന്ധിച്ച കരാറിൽ ഐ.ഐ.സി.ഒയും ഐക്യരാഷ്ര്ടസഭ (യു.എൻ) അഭയാർഥികൾക്കായുള്ള ഹൈകമീഷണറും കരാറിൽ ഒപ്പുവെച്ചു. സുസ്ഥിര വികസന പരിഹാരങ്ങളിലൂടെ റോഹിങ്ക്യൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് ഐ.ഐ.സി.ഒ ഡയറക്ടിവ് മാനേജർ ബാദർ അൽ സുമൈത് പറഞ്ഞു.
കാർഷിക, കന്നുകാലി, മത്സ്യ ഉൽപാദന മേഖലകളിലായി 152,000 കുവൈത്ത് ദീനാർ ചെലവഴിക്കും. കുടിയൊഴിപ്പിക്കപ്പെട്ട ദശലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികൾക്ക് സംരക്ഷണം, ഭക്ഷണം, വെള്ളം, പാർപ്പിടം, ആരോഗ്യ സേവനങ്ങൾ എന്നിവ നേടുന്നതിന് സഹായം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതികളും മാനുഷിക സഹായവും ഭക്ഷണവും പാർപ്പിടവും മാത്രമല്ല, ഇവർക്കുവേണ്ടി സുസ്ഥിര വികസന പദ്ധതികളും നടപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.