Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോഡിൽ അഭ്യാസപ്രകടനം:...

റോഡിൽ അഭ്യാസപ്രകടനം: വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
റോഡിൽ അഭ്യാസപ്രകടനം: വാഹനങ്ങൾ പിടികൂടി
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഗാ​രേ​ജി​ലേ​ക്ക് മാ​റ്റു​ന്നു

കു​വൈ​ത്ത് സി​റ്റി: റോ​ഡി​ൽ അ​മി​ത വേ​ഗ​ത​യി​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സു​ലൈ​ബി​ഖാ​ത്ത് ഭാ​ഗ​ത്ത് അ​ശ്ര​ദ്ധ​യു​മാ​യി ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന്റെ വി​ഡി​യോ ക്ലി​പ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രെ​യും പി​ടി​കൂ​ടി​യ ജ​ന​റ​ൽ ട്രാ​ഫി​ക് വി​ഭാ​ഗം അ​വ​രെ ട്രാ​ഫി​ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് ഡി​റ്റ​ൻ​ഷ​ൻ ഗാ​രേ​ജി​ലേ​ക്ക് മാ​റ്റി.

അ​ശ്ര​ദ്ധ​മാ​യും സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കും റോ​ഡി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കും എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitillegal driving
News Summary - illegal driving on the road: Vehicles seized
Next Story