അനധികൃത പാഡൽ സ്റ്റേഡിയങ്ങൾ അടച്ചുപൂട്ടും
text_fieldsടെന്നിസിനോട് സാമ്യമുള്ള ഗെയിം ആണ് പാഡൽ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലൈസൻസില്ലാത്ത പാഡൽ സ്റ്റേഡിയങ്ങൾ പൂട്ടിക്കും. കുവൈത്ത് മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് പരിശോധന കാമ്പയിൻ ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ടെന്നിസിനോട് സാമ്യമുള്ള റാക്കറ്റ് സ്പോർട്സ് ആണ് പാഡൽ. പൊതുവെ ഡബിൾസ് ആയി കളിക്കുന്ന ഈ കളിയുടെ മൈതാനും ടെന്നിസിനേക്കാൾ 25 ശതമാനം കുറവാണ്. പന്തിന്റെ വലുപ്പവും സ്കോറിങ് രീതിയുമെല്ലാം ടെന്നിസിന് സമാനമാണ്. ആദ്യഘട്ടത്തിൽ നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകും. റെസിഡൻഷ്യൽ, കമേഴ്സ്യൽ ഭാഗങ്ങളിലെ അനധികൃത സ്റ്റേഡിയങ്ങൾ നീക്കം ചെയ്യും.
ജൂൺ അഞ്ചിന് മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാഡൽ സ്റ്റേഡിയങ്ങളുടെ പട്ടിക തയാറാക്കാൻ മന്ത്രിയുടെ ഓഫിസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.