അലക്ഷ്യമായി നിർത്തിയ 215 വാഹനങ്ങൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി നിർത്തിയ 215 വാഹനങ്ങൾ കഴിഞ്ഞ മാസം നീക്കി.
അലക്ഷ്യമായി നിർത്തിയിട്ടതും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതുമായ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുകയും നിശ്ചിത സമയത്തിനകം മാറ്റാത്തവ മുനിസിപ്പാലിറ്റി അധികൃതർ ക്രെയിനുമായി വന്ന് വാഹനം ഗാരേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഗതാഗത പരിശോധനയിൽ ഗവർണറേറ്റിൽ ആകെ 1719 നിയമലംഘനം രേഖപ്പെടുത്തി. റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട് 147ഉം ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാത്ത 153ഉം തെരുവ് കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചും നിയമലംഘനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.