വഫ്റ കാര്‍ഷിക മേഖലയിലെ അനധികൃത വെള്ളക്കെട്ട്; വിദഗ്ധ സമിതി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: വഫ്റ കാര്‍ഷിക മേഖലയിലെ അനധികൃത വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിച്ചു. കാർഷിക ഇടം എന്നറിയപ്പെടുന്ന രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വഫ്റ പ്രദേശം കൃഷിയിടങ്ങൾക്കും കന്നുകാലികൾക്കും പേരുകേട്ടതാണ്. കുവൈത്ത്-സൗദി അതിര്‍ത്തിയിലുള്ള പ്രദേശമായ വഫ്റയില് നൂറുകണക്കിന് ഫാമുകളുണ്ട്. ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി ഉയർന്നിരുന്നു.
മഴക്കാലത്ത് ലഭ്യമാകുന്നവെള്ളം ചിലർ അശാസ്ത്രീയ രീതിയില്‍ ഏക്കർകണക്കിന് പ്രദേശങ്ങളില്‍ കെട്ടിനിര്ത്തുന്നതായും ആക്ഷേപമുണ്ട്. ഇത് ഭൂഗർഭജലത്തില്‍ ഉപ്പുവെള്ളത്തിന്റെ വർധനവിന് കാരണമാകുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളക്കെട്ടുകൊണ്ടുള്ള പ്രയാസം നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ രൂക്ഷമായതായാണ് ആക്ഷേപം.
ഇതിനെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതി രൂപവത്കരിച്ചത്. പൊതുമരാമത്ത്, വൈദ്യുതി, ജലം, ഇന്റീരിയർ, പബ്ലിക് അതോറിറ്റി ഫോർ അഗ്രിക്കൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ സമിതിയില്‍ അംഗങ്ങളാണെന്ന് പ്രാദേശിക മാധ്യമം അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥക്ക് അനുസൃതമായി പച്ചക്കറിയും മറ്റു ഫലങ്ങളും ഇടവിട്ടു കൃഷിചെയ്യുന്ന ഇടമാണ് വഫ്ര കാര്‍ഷിക മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.