അടിയന്തര ഉപയോഗം ഫൈസർ കോവിഡ് വാക്സിന് അനുമതി
text_fieldsകുവൈത്ത് സിറ്റി: കോവിഡിനെതിരെ അടിയന്തര സാഹചര്യത്തിൽ ഫൈസർ -ബയോൺടെക് വാക്സിൻ ഉപയോഗിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചതാണിത്. വാക്സിനിലെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കാൻ നിയോഗിച്ച സമിതിയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം സമിതി അവലോകനം ചെയ്തു.
വ്യാപകമായ വിതരണത്തിന് തെരഞ്ഞെടുത്ത വാക്സിനുകളുടെ പട്ടികയിൽ ഫൈസറും ഉണ്ടെങ്കിലും അന്താരാഷ്ട്ര മെഡിക്കൽ സംഘടനകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ പ്രഖ്യാപനമുണ്ടാവൂ. ഡിസംബർ അവസാനത്തോടെ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം ഫൈസൽ -ബയോൺടെക് വാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.