നയതന്ത്ര ജീവനക്കാരുടെ വാക്സിനേഷൻ ഉടൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും കോവിഡ് വാക്സിൻ വൈകാതെ നൽകും. ഇവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. അതത് രാജ്യങ്ങളുടെ എംബസികളിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി കുത്തിവെപ്പെടുക്കാനാണ് നീക്കം.
പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും കുത്തിവെപ്പ് ദൗത്യം പൂർത്തിയാക്കിയ ആരോഗ്യ മന്ത്രാലയം ഒാരോ വിഭാഗങ്ങളായി മുൻഗണനക്രമത്തിൽ കുത്തിവെപ്പിന് അപ്പോയ്ൻറ്മെൻറ് നൽകുകയാണ്. സഹകരണ സംഘം ജീവനക്കാർ, അധ്യാപരും അല്ലാത്തവരുമായ വിദ്യാഭ്യാസ ജീവനക്കാർ എന്നിവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ കാമ്പയിൻ മാർച്ച് അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആരംഭിക്കും. സലൂൺ, റസ്റ്റാറൻറ്, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനവുമായി നേരിട്ട് ഇടപെടുന്നവർ എന്ന നിലയിലാണ് ഇവർക്ക് മുൻഗണന നൽകിയത്. അതോടൊപ്പം രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്സിന് ലഭ്യമാക്കും. അടുത്ത മാസം മാധ്യമപ്രവർത്തകർക്ക് കുത്തിവെപ്പിന് തീയതി അനുവദിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.