അനാശാസ്യം; എട്ടു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പൊതു ധാർമികതക്കു വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിന് എട്ടു പേരെ അറസ്റ്റ് ചെയ്തു. മഹ്ബൂലയിൽനിന്നാണ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിനെ പ്രതിനിധാനംചെയ്യുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം പ്രതികളെ പിടികൂടിയത്.
പിടിയിലായവർ പൊതു ധാർമികതക്കു വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ പ്രവാസികളാണ് പിടിയിലായത്. പ്രതികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആളുകളുമായി അടുപ്പമുണ്ടാക്കിയശേഷം പണത്തിനു പകരമായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
ദിവസങ്ങൾക്കു മുമ്പ് അനാശാസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 15 പ്രവാസികളെ പിടികൂടിയിരുന്നു. സോഷ്യൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമുകള് വഴി ഒന്നിലധികം അക്കൗണ്ടുകളിലൂടെയാണ് ഇവരും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.