Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതടവ്​ ശിക്ഷ വീട്ടിൽ...

തടവ്​ ശിക്ഷ വീട്ടിൽ അനുഭവിക്കാം; വേറിട്ട പദ്ധതിയുമായി കുവൈത്ത്

text_fields
bookmark_border
തടവ്​ ശിക്ഷ വീട്ടിൽ അനുഭവിക്കാം; വേറിട്ട പദ്ധതിയുമായി കുവൈത്ത്
cancel

കുവൈത്ത്​ സിറ്റി: മൂന്നുവർഷത്തിൽ കുറവുള്ള തടവുശിക്ഷ സ്വന്തം വീട്ടിൽ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം. വിളിപ്പുറത്ത്​ ഉണ്ടായിരിക്കണമെന്നും പുറത്തുപോകരുതെന്നുമുള്ള നിബന്ധനക്ക്​ വിധേയാമായാണ്​ ഇൗ അവസരം നൽകുക. ഇത്​ ഉറപ്പുവരുത്താനായി തടവുപുള്ളിയുടെ ദേഹത്ത്​ ഇലക്​ട്രോണിക്​ വള അണിയിക്കും. ഇതു​പയോഗിച്ച്​ അധികൃതർക്ക്​ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിയും.

ആശുപത്രിയിൽ പോകാൻ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഒാപറേഷൻ റൂമിൽ വിളിച്ച്​ അനുമതി വാങ്ങണം. വീട്ടിൽ സിഗ്​നൽ ജാമർ വെക്കരുത്​. ഇലക്​ട്രോണിക്​ വള ഒഴിവാക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്​. ഇങ്ങനെ ചെയ്​താൽ വേറെ കേസ്​ ചുമത്തുകയും വീണ്ടും ജയിലിലേക്ക്​ മാറ്റുകയും ചെയ്യും. അതേസമയം, ആർക്കുവേണമെങ്കിലും വീട്ടിൽ തടവുകാരനെ സന്ദർശിക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ അംഗീകാരപത്രം സഹിതം ജയിൽ അഡ്​മിനിസ്​ട്രേഷന്​ അപേക്ഷ സമർപ്പിച്ച്​ പദ്ധതി പ്രയോജനപ്പെടുത്താം.

മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക്​ മടങ്ങിവരാൻ പ്രേരിപ്പിക്കാൻ വേണ്ടിയുമാണ്​ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നതെന്നും ഇതിന്​ പബ്ലിക്​ പ്രോസിക്യൂഷൻ അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി പറഞ്ഞു. കഴിഞ്ഞ വർഷം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്​ടിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ ഇലക്​ട്രോണിക്​ വള ഉപയോഗിച്ചിരുന്നു. കുവൈത്തിൽ ജയിൽ അന്തേവാസികളുടെ ആധിക്യം സൃഷ്​ടിക്കുന്ന പ്രശ്​നം പരിഹരിക്കാൻ സഹായിക്കുന്നതാണ്​ വീട്ടിലെ തടവ്​ പദ്ധതി. ഇതണിഞ്ഞയാൾ നിശ്ചിത പരിധിക്ക്​ പുറത്തുപോയാൽ ഉടൻ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഒാപറേഷൻ റൂമിൽ അറിയാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailImprisonmentKuwait
News Summary - Imprisonment may be served at home Kuwait with a new project
Next Story