വാണിജ്യ-വ്യാപാര ബന്ധം മെച്ചപ്പെടുത്തൽ; കുവൈത്തും ഹംഗറിയും ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ-വ്യാപാര തലങ്ങളിലെ ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് കുവൈത്തും ഹംഗറിയും ചർച്ച നടത്തി. ഇതിന്റെ ഭാഗമായി കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നോറ അൽ ഫാസ്സം ഹംഗേറിയൻ വിദേശകാര്യ-വാണിജ്യ മന്ത്രി പീറ്റർ സിജാർട്ടോയുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ ബന്ധം, സംയുക്ത താൽപര്യമുള്ള മേഖലകളിലെ സാധ്യതകൾ എന്നിവ പരിശോധിക്കാനുള്ള ആഗ്രഹം എന്നിവ ഇരു വിഭാഗവും ചർച്ചചെയ്തു. കുവൈത്തിന്റെ സാമ്പത്തിക കാഴ്ചപ്പാട്, മെഗാ വികസന പദ്ധതികളുടെ അതിവേഗ നിർവഹണം എന്നിവയെക്കുറി ഹംഗേറിയൻ പക്ഷവുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചതായി മന്ത്രി അൽ ഫസ്സം പറഞ്ഞു.
ഒക്ടോബറിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കാനിരിക്കുന്ന സാമ്പത്തിക സാങ്കേതിക സഹകരണത്തിനായുള്ള സംയുക്ത കമീഷന്റെ അഞ്ചാം സെഷനെ കുറിച്ചും വിലയിരുത്തി. കുവൈത്തിലെ ഹംഗറി അംബാസഡർ ആൻഡ്രാസ് സാബോ, പബ്ലിക് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഘാനം അൽ ഗ്നൈമാൻ, പബ്ലിക് ബജറ്റിന്റെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയും മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർ സെക്രട്ടറിയുമായ സാദ് അൽ അലാത്തി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.