ബദർ അൽ സമയിൽ പി.സി.ആർ പരിശോധനക്ക് ഒമ്പത് ദീനാർ മാത്രം 24 മണിക്കൂറും
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ പി.സി.ആർ പരിശോധനക്ക് ഒമ്പത് ദീനാർ മാത്രം. 12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കും. എട്ടു മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കണമെങ്കിൽ പത്ത് ദീനാറാണ് ഫീസ്. രജിസ്ട്രേഡ് കോർപറേറ്റ്സ്, സംഘടന അംഗങ്ങൾ, സപ്ലയേഴ്സ് എന്നിവർക്ക് എട്ടു മണിക്കൂറിൽ പരിശോധന നൽകണമെങ്കിൽ ഒമ്പതര ദീനാർ നൽകിയാൽ മതിയാകും. 24 മണിക്കൂറും പരിശോധനക്ക് സൗകര്യമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാൾ സെൻറർ പ്രവർത്തിക്കുന്നുണ്ട്. രോഗികളുടെയും സഹായികളുടെയും ഫോണിലൂടെയുള്ള വിവരങ്ങൾ തേടൽ, പരാതി അറിയിക്കൽ, അപ്പോയ്ൻറ്മെൻറ് എടുക്കൽ, മറ്റു വിഷയങ്ങൾ എന്നിവക്ക് ഇനി ഏതു സമയവും ബന്ധപ്പെടാൻ കഴിയുമെന്നും മാനേജ്മെൻറ് അറിയിച്ചു.
യൂറോളജി, ഒാർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെൻറിസ്ട്രി, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി, ഒപ്താൽമോളജി, ഡെർമറ്റോളജി, കോസ്മറ്റോളജി, ജനറൽ/ഇേൻറണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി എന്നിവയിലെ സേവനം ബദർ അൽ സമ മെഡിക്കൽ സെൻററിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.