കുവൈത്തിൽ 55,000 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു
text_fieldsകുവൈത്തിൽ 55,000 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു
കുവൈത്ത് ജനസംഖ്യയിൽ ഒന്നര ശതമാനം പോലും ആയില്ല ഇത്
കുവൈത്ത് സിറ്റി: കുവൈത്തിൽ 55,000 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസർ- ബയോൺടെക്, ഒാക്സ്ഫഡ്- ആസ്ട്രസെനക വാക്സിനുകളാണ് നൽകുന്നത്. 45 ലക്ഷത്തോളം വരുന്ന കുവൈത്ത് ജനസംഖ്യയിൽ ഒന്നര ശതമാനത്തിന് പോലും ആയില്ല ഇത്.
മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇത് ഏറെ പിറകിലാണ്. വാക്സിൻ വേണ്ടത്ര എത്താത്തതിനാലാണ് വാക്സിനേഷൻ വേഗത്തിലാക്കാൻ തടസ്സം. വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെങ്കിലും വാക്സിൻ വേണ്ടത്ര എത്താത്തതാണ് തടസ്സം.
അന്താരാഷ്ട്ര ഏജൻസികളുടെ പൊതുവായ അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് സ്വീകരിക്കുന്നുള്ളൂ.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ നിരക്ക് വരാനുള്ള കാരണമിതാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചും കൃത്യമായ ആസൂത്രണത്തോടെയുമാണ് രാജ്യത്ത് കുത്തിവെപ്പ് ദൗത്യം നടക്കുന്നത്. കുത്തിവെപ്പ് എടുത്തവർക്ക് തുടർ ദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ല.
കുത്തിവെപ്പെടുത്ത ആർക്കും ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത മാനദണ്ഡത്തിനുള്ളിലെ മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ നൽകാൻ ഒരു വർഷത്തെ ദൗത്യമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.