അജപാക് ഇടപെടൽ: പത്തു വർഷത്തിന് ശേഷം സന്തോഷ് നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാതിരുന്നയാളെ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലയച്ചു. ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനെയാണ് നാട്ടിലയച്ചത്.
പാസ്പോർട്ടോ നിയമപരമായ താമസരേഖകളോ ഇല്ലാതിരുന്ന അദ്ദേഹത്തിന് സംഘടനയുടെ ഇടപെടലിലൂടെ എംബസി എമർജൻസി പാസ്പോർട്ട് ഇഷ്യൂ ചെയ്തു യാത്രക്കുള്ള വഴിയൊരുക്കി. വിമാന ടിക്കറ്റും എംബസി നൽകി. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ രണ്ടു മാസമായി നടത്തിയ ശ്രമത്തിെൻറ ഫലം കണ്ട സന്തോഷത്തിലാണ് ഭാരവാഹികൾ.
ഫഹാഹീലിൽ അദ്ദേഹത്തിെൻറ താമസസ്ഥലത്ത് അജപാക് പ്രസിഡൻറ് രാജീവ് നടുവിലേമുറി, ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, വൈസ് പ്രസിഡൻറുമാരായ മാത്യു ചെന്നിത്തല, സിറിൽ അലക്സ് ജോൺ ചമ്പക്കുളം, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ പുഞ്ചിരി, അനിൽ വള്ളികുന്നം, എക്സിക്യൂട്ടിവ് അംഗം സുമേഷ് കൃഷ്ണൻ എന്നിവർ ചേർന്ന് യാത്രാരേഖകൾ കൈമാറി. ജസീറ എയർവേസ് വിമാനത്തിൽ സന്തോഷ് നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.