Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 2:35 AMUpdated On
date_range 11 Nov 2022 2:35 AMഎണ്ണ മേഖലയിൽ അവധിക്ക് പകരം പണം കൈപ്പറ്റാം
text_fieldsbookmark_border
കുവൈത്ത് സിറ്റി: എണ്ണ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാർക്ക് അവധിദിനത്തിനു പകരം പണം കൈപ്പറ്റാനുള്ള സൗകര്യം ഒരുങ്ങുന്നു. ഉപയോഗിക്കാതെ ബാക്കിയുള്ള വാർഷികാവധി ദിനങ്ങൾ സറണ്ടർ ചെയ്യുന്നവർക്ക് പകരം പണം നൽകാനാണ് നീക്കം.
ഇതുസംബന്ധമായ നിർദേശം കുവൈത്ത് പെട്രോളിയം കോർപറേഷൻ ഡയറക്ടർ ബോർഡിന്റെ പരിഗണനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.നേരത്തേ സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് അവധിദിനം കാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു. സർക്കാറിന്റെ അനുമതി ലഭിക്കുന്നതോടെ എണ്ണ മേഖലയിലും ഈ സൗകര്യം ലഭ്യമാകും. സ്വദേശികളും വിദേശികളുമായി ഏകദേശം 14,000 തൊഴിലാളികൾ എണ്ണമേഖലയിൽ ജോലിചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story