മൂന്നു മാസത്തിനിടെ 83,000 വിദേശികൾ കുവൈത്ത് വിട്ടു
text_fieldsകുവൈത്ത് സിറ്റി: മൂന്നുമാസത്തിനിടെ 83,574 വിദേശികൾ കുവൈത്ത് വിട്ടു. താമസരേഖ റദ്ദാക്കി സ്ഥിരമായി കുവൈത്ത് വിട്ടവരുടെ കണക്കാണിത്. 2020 അവസാന പാദത്തിലെ കണക്കാണ് മാൻപവർ അതോറിറ്റി പുറത്തുവിട്ടത്. സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ കുറവുണ്ടായി. വിവിധ സർക്കാർ പദ്ധതികളിലെ 2144 തൊഴിലാളികളുടെ താമസരേഖ ഈ കാലയളവിൽ റദ്ദാക്കി. തൊഴിൽ വിപണിയിലുള്ളവരുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
വിദേശികളുടെ എണ്ണം കുറയുന്നതനുസരിച്ച് സർക്കാർ മേഖലയിലെയും മൊത്തം തൊഴിൽവിപണിയിലെയും കുവൈത്തികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി എന്നതാണ് ശ്രദ്ധേയം. രാജ്യത്ത് വീട്ടുജോലിക്കാരുടെ ക്ഷാമം അനുഭവിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് നടത്തി ക്ഷാമം പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. 2020 അവസാന പാദത്തിൽ വീട്ടുജോലിക്കാരുടെ എണ്ണത്തിൽ 7385 പേരുടെ കുറവാണുണ്ടായത്. 382 പേർ പുതുതായി വരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.