മൂന്നു വർഷത്തിനിടെ 3,71,000 പേർ തൊഴിൽ വിപണി വിട്ടു
text_fieldsകുവൈത്ത് സിറ്റി: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,71,000 വിദേശികൾ തൊഴിൽ വിപണി വിട്ടു. 2018ൽ 28,91,255 ഉണ്ടായിരുന്നത് 2021 അവസാനത്തിൽ 25,20,301 ആയി കുറഞ്ഞു. 3,71,000 വിദേശികൾ തൊഴിൽ വിപണിയിൽനിന്ന് സ്ഥിരമായി പുറത്തുപോയി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2018ൽ 1,07,657 ഉണ്ടായിരുന്നത് 96,800 ആയാണ് കുറഞ്ഞത്. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 1,15,700 കുറവുണ്ടായതായി സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു.
കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായതും നാട്ടിൽ പോയവർക്ക് ഇഖാമ കാലാവധി കഴിഞ്ഞതിനാൽ തിരിച്ചുവരാൻ കഴിയാത്തതും സ്വദേശിവത്കരണ നടപടികളുമാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കുന്നത്.
ജീവിതച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നത് വിദേശ തൊഴിലാളികളെ സമ്മർദത്തിലാക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പുതിയ തൊഴിൽ വിസ അനുവദിക്കുന്നില്ല. നിലവിലുള്ളവർ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ ഉണ്ടാവുക കുവൈത്തിലാണെന്നാണ് ഓക്സ്ഫോഡ് ഇക്കണോമിസ്റ്റ് ഫൗണ്ടേഷന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.