സമൂഹമാധ്യമത്തിൽ അനുചിത പോസ്റ്റ്: കുവൈത്തിൽ 31 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ അറസ്റ്റുചെയ്തു. ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റിലായവരുടെ കണക്കാണിത്. ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ്, ഇലക്ട്രോണിക് ക്രൈം കോംബാറ്റ് ഡിപ്പാർട്ട്മെന്റ് മുഖേനയാണ് അറസ്റ്റ്.
അശ്രദ്ധയെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതും ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നതുമായ ഉള്ളടക്കം ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
സമൂഹമാധ്യമങ്ങളെ ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഓൺലൈൻ അന്തരീക്ഷം നിലനിർത്തുന്നതിന് സുരക്ഷാ അധികാരികളുമായി സഹകരിക്കാൻ അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.