ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം
text_fieldsകുവൈത്ത് സിറ്റി: ലഹരിവസ്തുക്കളുടെ ഭീഷണി ചെറുക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനുമായി ഫോക്കസ് ഇന്റർ നാഷനൽ കുവൈത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംഗമം ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണ ലഘുലേഖ മെട്രോ മെഡിക്കൽ ഗ്രൂപ് എം.ഡി ഹംസ പയ്യന്നൂർ പ്രകാശനം ചെയ്തു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയേണ്ടതിന്റെ ആവശ്യകത, ലഹരി മാഫിയയുടെ ചതിക്കുഴികൾ, പ്രതിരോധപ്രവർത്തനങ്ങളിൽ യുവതലമുറകളെ പങ്കാളികളാക്കൽ എന്നിവയെക്കുറിച്ച് ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് സി.ഇ.ഒ ഫിറോസ് ചുങ്കത്തറ സംസാരിച്ചു. ലഹരിക്കടിപ്പെടുന്നവരെ അതിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഡോ. സലീം കുണ്ടുങ്ങൽ വിശദീകരിച്ചു. ഫോക്കസ് ഇന്റർനാഷനൽ കാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് സൈദ് റഫീഖ്, അബ്ദുറഹ്മാൻ അബൂബക്കർ എന്നിവർ വിശദീകരിച്ചു. അനസ് മുഹമ്മദ് സ്വാഗതവും മുഹമ്മദ് ശെർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.