വരുന്നു, കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം; പരീക്ഷണഘട്ടം ഉടൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ മൻസൂരി വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുക.
ഫോൺവിളിക്കുന്നയാൾ കോൺടാക്ട് പട്ടികയിൽ ഇല്ലെങ്കിലും പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ഇതോടെ സ്പാം കാളുകൾ, ഫ്രോഡ് കാളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കെ.വൈ.സി പ്രകാരമുള്ള കാളർ ഐ.ഡി ഡേറ്റയെ അടിസ്ഥാനമാക്കിയായിരിക്കും കാളർ ഐഡന്റിഫിക്കേഷൻ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന.
സ്പാം കാള്‍ ചെയ്യുന്നരെയും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റവാളികളെയും കാളര്‍ ഐ.ഡി സംവിധാനം വഴി തടയാം. നേരത്തെ ട്രൂകാളർ പോലുള്ള ആപ്പുകൾ വഴി കാളർ ഐഡന്റിഫിക്കേഷൻ ലഭ്യമായിരുന്നു. എന്നാല്‍ ഉപഭോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് കണ്ടെതിനെ തുടര്‍ന്ന് നിയന്ത്രണമുണ്ട്.
നേരത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ രാജ്യത്ത് കാളർ ഐഡന്റിഫിക്കേഷൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ദേശീയ അസംബ്ലി അംഗം ഖാലിദ് അൽ ഒതൈബിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. സ്പാം കോളുകള്‍, വഞ്ചന കാളുകള്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നിർദേശം മുന്നോട്ടുവെച്ചത്.
സംശയാസ്പദമായ കാളുകൾ അധികാരികളെ അറിയിക്കണം
കുവൈത്ത് സിറ്റി: കുവൈത്ത് ഫോൺ നമ്പറുകളും ഇലക്ട്രോണിക് കമ്യൂണിക്കേഷൻ പ്രോഗ്രാമുകളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്.
രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ നീക്കം നടത്തുന്നത്. സംശയാസ്പദമായ കാളുകൾ ലഭിക്കുമ്പോൾ അധികാരികളെ ഉടൻ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
വഞ്ചനപരമായ പ്രവർത്തനങ്ങൾക്ക് ഇരകളാകാതിരിക്കാനും ഇത്തരക്കാർക്ക് ബേങ്ക് നമ്പറുകൾ നൽകാതിരിക്കേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ഉണർത്തി.
ഫോൺ കാളുകളിൽ ജാഗ്രത പാലിക്കാനും അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രാലയം തട്ടിപ്പുകാരുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും അവ സംബന്ധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു. പൗരന്മാരും താമസക്കാരും വ്യാജ അക്കൗണ്ടുകളുമായി സംവദിക്കരുതെന്നും വൺ ടൈം പാസ്വേഡ് (ഒ.ടി.പി), ബേങ്ക് ഡേറ്റ എന്നിവ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകി
യിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.