സ്വകാര്യ മേഖലയിൽ സ്ത്രീകളുടെ തൊഴിൽസാധ്യത വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശി സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന ആസൂത്രണ യോഗത്തിൽ ആഭ്യന്തര മന്ത്രാലയം, വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൊഴിലാളി യൂനിയൻ തുടങ്ങിയവയുടെ പ്രതിനിധികൾ സംബന്ധിച്ചു. നിലവിൽ സ്വകാര്യ മേഖലയിൽ കൂടുതലും വിദേശികളാണ്.
വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കുന്നതും എല്ലാ മേഖലയിലും സാന്നിധ്യം വർധിപ്പിച്ച് സ്ത്രീ ശാക്തീകരണം നടപ്പാക്കുന്നതിനുമാണ് അധികൃതർ ശ്രമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികൾ പുരോഗമിക്കുേമ്പാൾ വിദേശ തൊഴിലാളികളെ ബാധിക്കുന്ന സ്ഥിതിയുണ്ടാകും. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് അവസരമൊരുക്കാൻ സർക്കാർ ഏറെ പ്രോത്സാഹന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പൊതുവെ കുവൈത്തികൾ താൽപര്യം കാണിക്കുന്നില്ല.
ബോണസ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ഇതിനായി നൽകുന്നുണ്ട്.
സർക്കാർ പിന്തുണയോടെ സ്ത്രീകളുടെ സ്വകാര്യ സംരംഭങ്ങൾ വ്യാപിപ്പിച്ചും സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ തസ്തികകളിൽ സ്ത്രീകളെ പ്രോത്സാഹനം നൽകി എത്തിച്ചുമാണ് പരിഷ്കരണം ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.