സൂക്ഷിക്കണം പ്രമേഹത്തെ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രമേഹ രോഗികളിൽ വർധന. നാല് വര്‍ഷത്തിനിടയില്‍ പ്രമേഹ മരണ നിരക്കില്‍ രാജ്യത്ത് 35 ശതമാനം വർധനവും രേഖപ്പെടുത്തി. ആഗോള ശരാശരിയെക്കാള്‍ കൂടുതലാണെന്ന് ഇതെന്ന് ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രമേഹ മരണനിരക്ക് ആഗോള ശരാശരി മൂന്നു ശതമാനമാണെങ്കില്‍ കുവൈത്തില്‍ എഴു ശതമാനമാണ്. ബ്യൂറോ ഓഫ് പെർഫോമൻസ് കൺട്രോൾ ഡിപ്പാർട്മെന്റ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പ്രമേഹ മരണനിരക്കിൽ ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം എട്ടു ശതമാനവുമായി ഒമാൻ ആണ് ഒന്നാമത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ആറു ശതമാനവുമായി ഖത്തര്‍ മൂന്നാമതുമാണ്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ പ്രമേഹം വഴിയുള്ള മരണങ്ങളുടെ എണ്ണം 35 ശതമാനം വർധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും 60നും 85 വയസ്സിനും ഇടയിലുള്ളവരാണ്. ടൈപ് -2 പ്രമേഹമുള്ളവരിൽ 50 ശതമാനത്തിലധികം പേരും അമിതവണ്ണം ഉള്ളവരുമാണ്. പുകയിലയുടേയും മധുര പാനീയങ്ങളുടെയും ഉപയോഗമാണ് രാജ്യത്ത് പ്രമേഹം വ്യാപിക്കാന്‍ മുഖ്യ കാരണം.
വിദ്യാര്‍ഥികളിലും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നുണ്ട്. പ്രമേഹത്തിനെതിരെ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കാനും നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനും പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.