വർണപ്പകിട്ടോടെ കെ.കെ.എം.എ സ്വാതന്ത്ര്യദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമായ പരിപാടികളോടെ കൊണ്ടാടി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ഡോ. അമീർ അഹമ്മദ് ദേശീയ ദിന സന്ദേശം നൽകി. ബാബുജി ബത്തേരി, ഹബീബുല്ല മുറ്റിചൂർ എന്നിവർക്കുള്ള കമ്യൂണിറ്റി അവാർഡ് അംബാസഡർ സമ്മാനിച്ചു. കെ.കെ.എം.എ മെമന്റോ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അംബാസഡർക്ക് കൈമാറി.
സ്ത്രീകളുടെയും പുരുഷന്മാരുടെയും സലാഡ് മത്സരം, കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരം, ഓൺലൈൻ ക്വിസ്, കുട്ടികളുടെ പ്രസംഗ മത്സരം എന്നിവക്കുള്ള സമ്മാനം കെ.കെ.എം.എ ഭാരവാഹികളായ എ.പി. അബ്ദുൽ സലാം, കെ. ബഷീർ, എച്ച്.എ. ഗഫൂർ, മുനീർ കുണിയ, പി.എം ജാഫർ, എ.ടി. നൗഫൽ, കെ.സി. അബ്ദുൽ കരീം, ഒ.പി. ശറഫുദ്ദീൻ, അസ്ലം ഹംസ, നിസ്സാം നാലകത്ത്, ഒ.എം. ഷാഫി, സുൽഫികർ എം.പി, മെഡക്സ് പ്രസിഡന്റ് മുഹമ്മദലി, ബി.ഇ.സി ഓൺലൈൻ മാർക്കറ്റിങ് മാനേജർ അഭിനാഷ്, ജോയ് അലുക്കാസ് കൺട്രി ഹെഡ് വിനോദ് കുമാർ, മാങ്കോ ഹൈപ്പർ മാർക്കറ്റ് ഓപറേഷൻ മാനേജർ മുഹമ്മദ് അലി, അഫ്സൽ അലി (സിജി), ഷാഫി (കെ.ഐ.ജി), ഖാലിദ് (കെ.എം.സി.സി) എന്നിവർ വിതരണം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി.എം. ഇക്ബാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.
കബീർ കാലിക്കറ്റ്, ഇമ്തിയാസ് മംഗളൂർ, സലാം സെല്ലു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, സ്പാർക് ഡാൻസ് അക്കാദമി, മയൂഖം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച സംഘനൃത്തം, റഹ്മാനിയ ആർട്സ് ക്ലബ് അവതരിപ്പിച്ച കോൽക്കളി എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പായസം വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.