Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ്​...

കോവിഡ്​ പശ്ചാത്തലത്തിൽ പരിമിതമായി സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കോവിഡ്​ പശ്ചാത്തലത്തിൽ പരിമിതമായി സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt

കുവൈത്ത്​ ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനാഘോഷം ലളിതമായി നടത്തിയപ്പോൾ

കുവൈത്ത്​ സിറ്റി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ എംബസി അങ്കണത്തിൽ ഒത്തുചേരാറുള്ള കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ ഇത്തവണ അവസരമുണ്ടായില്ല.കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൊതുസമൂഹത്തെ ക്ഷണിക്കാതെയാണ്​ എംബസി സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചത്​. ശനിയാഴ്​ച രാവിലെ എട്ടിന്​​ ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ ദേശീയ പതാക ഉയർത്തുകയും ഗാന്ധി പ്രതിമയിൽ പുഷ്​പാർച്ചന നടത്തുകയും ചെയ്​തു.

ദേശീയഗാനാലാപനത്തിന് ശേഷം അംബാസഡർ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അയച്ച സന്ദേശം വായിച്ചു. ഇന്ത്യ- കുവൈത്ത് ബന്ധം ചരിത്രപരവും പരസ്​പര ബഹുമാനത്തിലധിഷ്ഠിതവുമാണെന്ന് അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കുവൈത്തി​െൻറ വികസനത്തിലും ഇന്ത്യ- കുവൈത്ത് ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിലും ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ അംബാസഡർ പ്രശംസിച്ചു. രാഷ്​ട്രത്തി​െൻറ ഉയർച്ചക്ക്​ ഒരുമയോടെ നിലകൊള്ളേണ്ടതി​െൻറ ആവശ്യകത ഉണർത്തിയ അദ്ദേഹം എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസ നേർന്നു. കുറച്ചുപേർ മാത്രം പ​െങ്കടുത്ത പരിപാടിയുടെ വിഡിയോ എംബസി വെബ്​സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രദർശിപ്പിച്ചു. വിദ്യാർഥികൾക്കായി ഒാൺലൈനായി ക്വിസ്​, പ്രബന്ധ മത്സരം, ചിത്രരചന, ദേശഭക്​തി ഗാന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.

പൽപക്​ ബാലസമിതി സ്വാതന്ത്ര്യ ദിനാഘോഷം

കുവൈത്ത്​ സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്​ (പൽപക്) ബാലസമിതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ പൽപക് ഫേസ്ബുക്ക് പേജിലൂടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ശനിയാഴ്​ച വൈകീട്ട്​ മൂന്നിന്​ ഉദ്​ഘാടന സമ്മേളനം ആരംഭിച്ചു. 60ഓളം ബാലസമിതി അംഗങ്ങൾ വിവിധ ഇടങ്ങളിൽനിന്ന് പരിപാടികൾ അവതരിപ്പിച്ചു. സിന്ധു സുനിലി​െൻറ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ഉദ്​ഘാടന ചടങ്ങിൽ ജിതേഷ് എം. വാര്യർ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ നല്ലൂർ സ്വാഗതം പറഞ്ഞു. ആൻ മരിയൻ ജിജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൽപക് പ്രസിഡൻറ്​ പി.എൻ. കുമാർ, ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷാധികാരി സുരേഷ് മാധവൻ, വനിത വേദി കൺവീനർ ബിന്ദു വരദ, ബാലസമിതി ജോയൻറ്​ കൺവീനർ വിമല വിനോദ്, അഭിരാം അനൂപ് എന്നിവർ സംസാരിച്ചു. ശ്രീരാഗ് സുരേഷ് നന്ദി പറഞ്ഞു.

ഒ.​െഎ.സി.സി സാൽമിയ ഏരിയ സ്വാതന്ത്ര്യദിനാഘോഷം

കുവൈത്ത്​ സിറ്റി: ഒ.ഐ.സി.സി സാൽമിയ ഏരിയ സൂം ആപ് വഴി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബിനു മാസ്​റ്റർ സ്വാഗതം പറഞ്ഞു. ജോമോൻ കോയിക്കര അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ്​ വർഗീസ് പുതുക്കുളങ്ങര ഉദ്​ഘാടനം ചെയ്തു. കണ്ണൂർ ജില്ല കോൺഗ്രസ്​ ഉപാധ്യക്ഷൻ ചന്ദ്രൻ തില​േങ്കരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഒ.​െഎ.സി.സി സാൽമിയ ഏരിയ സ്വരൂപിച്ച മോഹനൻ തില്ലങ്കേരി ചികിത്സാ സഹായം കണ്ണൂർ ജില്ല ഒ.​െഎ.സി.സി മുൻ പ്രസിഡൻറ്​ അഡ്വ. ബിജു ചാക്കോ മുഖാന്തരം ചന്ദ്രൻ തില്ലങ്കേരിക്ക് കൈമാറി. ബി.എസ്​. പിള്ള മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ബെക്കൻ ജോസഫ്, സെക്രട്ടറി സുരേഷ് മാത്തൂർ, ഹരീഷ് തൃപ്പൂണിത്തുറ, അഡ്വ. ബിജു ചാക്കോ, വിപിൻ രാജേന്ദ്രൻ, സാബു പൗലോസ്, എൽദോ ബാബു, ജിയോ മത്തായി, എം.പി. ജിതേഷ്, അഖിലേഷ് മാലൂർ എന്നിവർ സംസാരിച്ചു. വിമാന ദുരന്തത്തിലും പ്രകൃതിക്ഷോഭത്തിലും മരിച്ചവർക്ക്​ ജോസഫ് കോമ്പാറ അനുശോചനം രേഖപ്പെടുത്തി. മധുകുമാർ മാഹി നന്ദി പറഞ്ഞു.

കുവൈത്ത്​ ഇസ്​ലാമിക്​ കൗൺസിൽ ഫ്രീഡം മീറ്റ്​

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കുവൈത്ത്​ ഇസ്​ലാമിക്​ കൗൺസിൽ ഫ്രീഡം മീറ്റ്​ ഒാൺലൈനായി സംഘടിപ്പിച്ചു. 'മതേതരത്വവും സമകാലിക ഇന്ത്യയും' വിഷയത്തില്‍ അബ്​ദുസ്സമദ്​ പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.സി പ്രസിഡൻറ്​ അബ്​ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ്​ ഇസ്മാഈല്‍ ഹുദവി പ്രാർഥന നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കൾ‍, മേഖല-യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ്​ കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി കുവൈത്ത്​ ഇസ്​ലാമിക്​ കൗൺസിൽ ഫ്രീഡം മീറ്റിൽ അബ്​ദുസ്സമദ്​ പൂക്കോട്ടൂർ സംസാരിക്കുന്നു

ഒ.എൻ.സി.പി കുവൈത്ത്​ സ്വാതന്ത്ര്യ ദിനാഘോഷം

കുവൈത്ത്​ സിറ്റി: ഒ.എൻ.സി.പി കുവൈത്ത്​ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിച്ച്​ സംഘടന ഭാരവാഹികൾ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയിലാണ്​ പരിപാടി സംഘടിപ്പിച്ചത്​. ദേശീയ പ്രസിഡൻറ്​ ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്​റ്റർ സ്വാതന്ത്ര്യദിന സന്ദേശം വിഡിയോ കോൺഫറൻസ്​ മുഖേന നൽകി. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ച സേനാനികളെ അനുസ്മരിച്ചു. തുടർന്ന് അംഗങ്ങൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ജോഫി മുട്ടത്ത്, ബിജു സ്​റ്റീഫൻ, അരുൾരാജ് എന്നിവർ പങ്കെടുത്തു.

ഒ.എൻ.സി.പി കുവൈത്ത്​ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം

ഭവൻസിൽ സ്വാതന്ത്ര്യ ദിനാഘോഷം

കുവൈത്ത്​ സിറ്റി: ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ, ഭവൻസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫിസിക്കൽ എജുക്കേഷൻ മേധാവി ഡോ. മുരുകയ്യൻ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ. ടി. പ്രേംകുമാർ സ്കൂൾ അങ്കണത്തിൽ ദേശീയപതാക ഉയർത്തി. ഭവൻസ്​ മിഡിൽ ഇൗസ്​റ്റ്​ ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

തുടർന്ന്​ ഒാൺലൈനായി അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, ജെയ്മി ബൈജു, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് ബോയ് ജെറോം, ഹെഡ് ഗേൾ വൈഷ്‌ണവി രാജേഷ് തുടങ്ങിയവർ ഓൺലൈൻ പരിപാടികൾക്ക് നേതൃത്വം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daykuwait newsgulf news
Next Story