കോവിഡ് പോരാളികളെ ആദരിച്ച് കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മയുടെ സ്വാതന്ത്ര്യദിനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എഫ്.എൽ.ടി.സിയിലെ ജീവനക്കാർ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ എന്നിവർക്ക് ആദരസൂചകമായി ഉച്ചഭക്ഷണം നൽകി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
താലൂക്ക് ആശുപത്രി ജീവനക്കാർക്കുവേണ്ടി ഡോ. രമ്യയും പൊലീസുകാർക്കുവേണ്ടി എസ്.ഐ സുലൈമാനും കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂരിൽനിന്ന് ഭക്ഷണകിറ്റ് ഏറ്റുവാങ്ങി. എഫ്.എൽ.ടി.സി ജീവനക്കാർക്കുവേണ്ടി ജിഷാന്തും (കുട്ടൻ) ഭക്ഷണം ഏറ്റുവാങ്ങി.
മഹാമാരിയുടെ കാലത്ത് ജനസേവനത്തിനായി ഇറങ്ങിത്തിരിച്ച ആരോഗ്യമേഖലയിലെ പ്രവർത്തകരെ കൂട്ടായ്മ അഭിവാദ്യം ചെയ്തു. മുൻ പ്രസിഡൻറ് ഇല്യാസ് ബഹസൻ, ജഗത് ജ്യോതി, നജീബ് മണമൽ, സുബൈർ മാണിക്കോത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.