ഇന്ത്യ, കുവൈത്ത് ഏഴാമത് ജോയൻറ് വർക്കിങ് ഗ്രൂപ് യോഗം നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ, കുവൈത്ത് ജോയൻറ് വർക്കിങ് ഗ്രൂപ്പിെൻറ ഏഴാമത് യോഗം ഒാൺലൈനായി നടത്തി. ഒാവർസീസ് ഇന്ത്യൻ അഫയർ ജോയൻറ് സെക്രട്ടറി അബ്ബാഗണി രാമു ഇന്ത്യൻ പക്ഷത്തുനിന്ന് പെങ്കടുത്തു.
കുവൈത്തിൽനിന്ന് ഇന്ത്യൻ എംബസി പ്രതിനിധികളും സംബന്ധിച്ചു. കുവൈത്ത് സംഘത്തെ കോൺസുലർകാര്യ വിദേശകാര്യ സഹമന്ത്രി മിഷ്അൽ ഇബ്രാഹിം അൽ മുദഫ് നയിച്ചു. കുവൈത്ത് പക്ഷത്ത് ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി, ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് വകുപ്പ് തുടങ്ങിയവയിലെ പ്രതിനിധികൾ ഉണ്ടായിരുന്നു.
ഗാർഹികത്തൊഴിലാളികൾ, ഇന്ത്യൻ എൻജിനീയർമാർ, മറ്റ് ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ വിഷയങ്ങൾ ചർച്ച ചെയ്തു. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ
വേഗത്തിലുള്ള മടക്കവും ചർച്ചയായി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശന വേളയിൽ ഒപ്പുവെച്ച ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണപത്രം നടപ്പാക്കുന്നത് വേഗത്തിലാക്കാനും ഇരുപക്ഷവും തീരുമാനിച്ചു.
ജോയൻറ് വർക്കിങ് ഗ്രൂപ് യോഗത്തിെൻറ റിപ്പോർട്ട് ഇന്ത്യയുടെയും കുവൈത്തിെൻറയും വിദേശകാര്യ മന്ത്രിമാർ നയിക്കുന്ന ജോയൻറ് കമീഷൻ യോഗത്തിൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.