ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഡിബേറ്റ് മത്സരവും സെമിനാറും
text_fieldsകുവൈത്ത് സിറ്റി: മംഗഫ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ സ്ഥാപകനും ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം നടത്തിയ മത്സരത്തിൽ കുവൈത്തിലെ നിരവധി കുട്ടികൾ പങ്കെടുത്തു.
ഇന്ത്യൻ എജുക്കേഷൻ സ്കൂളിലെ ഫിദ ആൻസി ഒന്നാം സ്ഥാനവും യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ നേഹ ആൻ മേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫഹാഹീൽ അൽ വാതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂളിലെ മുഹമ്മദ് റയ്ഹാൻ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ ശിവാനി മേനോൻ, ലേണേഴ്സ് ഓൺ അക്കാദമിയിലെ ജയ് കൃഷ്ണ, ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ നുഹ നൗഫൽ, ഗൾഫ് ഇന്ത്യൻ സ്കൂളിലെ ഫ്രെയ്സനെർ ഫെനിൽ എന്നിവർ മികച്ച പ്രകടനത്താൽ പ്രത്യേക പരാമർശത്തിന് അർഹരായി.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ സ്വാഗതം പറഞ്ഞു. ഡോ. എം.കെ. മുനീർ എം.എൽ.എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.
‘മാധ്യമങ്ങൾ നിഷ്പക്ഷമോ അല്ലയോ’ വിഷയത്തിൽ നടത്തിയ സെമിനാറിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രഭാഷണം നടത്തി. ഡിബേറ്റ് വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. സി.ബി.എസ്.ഇ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ വിദ്യാർഥികൾക്കുള്ള ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മാരക സ്വർണപതക്കം പേസ് ഗ്രൂപ് ഡയറക്ടറും ഇബ്രാഹിം ഹാജിയുടെ മകനുമായ ആദിൽ ഇബ്രാഹിം സമ്മാനിച്ചു.
പേസ് ഗ്രൂപ് സി.ഇ.ഒ അഡ്വ. ആസിഫ് മുഹമ്മദ് അതിഥിയായി പങ്കെടുത്തു. കവിതാലാപനവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലീം, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ ശിഹാബ് നീലഗിരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.