ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്ഥാപകദിനം
text_fieldsഇന്ത്യ ഇൻറർനാഷനൽ സ്കൂൾ സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഇരുപത്തിരണ്ടാമത് ഫൗണ്ടേഴ്സ് ഡേ ആഘോഷിച്ചു. അബ്ദുല്ല ഹസൻ താക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഇദ്ദേഹത്തെ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ആദരിച്ചു. പേസ് ഗ്രൂപ് ഡയറക്ടർ പി.എ. സൽമാൻ ഇബ്രാഹിം, ഇന്ത്യൻ ലേണേഴ്സ് ഔൺ അക്കാദമി പ്രിൻസിപ്പൽ ആശ ശർമ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലീം എന്നിവർ സംസാരിച്ചു. ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് ബൈസൈക്കിളിൽ യാത്രതിരിച്ച ഫായിസ് അഷ്റഫ് അലിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, ഹെഡ്മിസ്ട്രസ് ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.