ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു. രോഹിത് ശ്യാം ആലപിച്ച ഓണപ്പാട്ടോടെ ആരംഭിച്ച കലാപരിപാടികൾ ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി. നർമത്തിൽ ചാലിച്ച ഓണാനുഭവ കഥകളിലൂടെ മാധവ് സുരേഷ് ശ്രദ്ധ പിടിച്ചുപറ്റി. പഴമയുടെയും പുതുമയുടെയും സമ്മിശ്രമായി തിരുവാതിരക്കളി, സെമി ക്ലാസിക്കൽ ഡാൻസ്, ഹിപ്ഹോപ് ഡാൻസ് എന്നിവ അരങ്ങേറി.
കേരളത്തനിമയുള്ള പരമ്പരാഗത വേഷം ധരിച്ച വിദ്യാർഥി-വിദ്യാർഥിനികളുടെ അകമ്പടിയോടെ എത്തിയ ‘മഹാബലി’ എല്ലാവർക്കും ഓണാശംസകൾ നേർന്നു. പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ ഓണാഘോഷ സന്ദേശം നൽകി. കള്ളവും കാപട്യവുമില്ലാത്ത ഒരു ലോകത്തേക്കാണ് ഓണാഘോഷം നമ്മുടെ ഓർമ തട്ടിയുണർത്തുന്നതെന്ന് അവർ പറഞ്ഞു. സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, വൈസ് പ്രിൻസിപ്പൽ ഡോ. സലിം, ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രമണ്യം, നാജിയ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.