ഇന്ത്യ കുവൈത്തിലേക്ക് ജനറിക് മരുന്ന് കയറ്റുമതിക്ക് ശ്രമിക്കുന്നു
text_fieldsഅംബാസഡർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അധികൃതരുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ബദറുമായി കൂടിക്കാഴ്ച നടത്തി.
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ, ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഇറക്കുമതി, ഇന്ത്യയും കുവൈത്തും സംയുക്തമായി മരുന്നുകൾ നിർമിക്കൽ, ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് മരുന്ന് ഇറക്കുമതിക്ക് കരാറിലെത്താൻ കഴിഞ്ഞാൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് അത് കരുത്താകും.
കുവൈത്തിെൻറ മരുന്ന് ഉപയോഗത്തിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിലധികവും അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമാണ്. ജനറിക് മരുന്നുകൾ ലോകത്തിൽതന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ നിർമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇൗ സാധ്യത ഉപയോഗപ്പെടുത്താനാണ് അംബാസഡർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.