ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ-കുവൈത്ത് ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസിന്റെ (എഫ്.ഐ.ഇ.ഒ) സഹകരണത്തോടെയായിരുന്നു പരിപാടി.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന മീറ്റിൽ കുവൈറ്റിലുള്ള ഫുഡ് & അഗ്രോ രംഗത്തിലുള്ള ബിസിനസുകാരും ഇറക്കുമതി പ്രൊഫഷനലുകളും പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായി. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളുടെ ബന്ധം വളർത്തുന്നതിൽ ഐ.ബി.പി.സിയുടെ ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ഇന്ത്യൻ പ്രതിനിധികൾ കുവൈത്തുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുന്നതിന് ബിസിനസ് അവസരങ്ങളെ ശ്രദ്ധയോടെ പിന്തുടരാനും പ്രോത്സാഹിപ്പിച്ചു.
എഫ്.ഐ.ഇ.ഒയും ഐ.ബി.പി.സിയും തമ്മിൽ പുതിയ സഹകരണ ധാരണാപത്രം ഒപ്പുവെച്ചു. പരിപാടിയിൽ 31 ഇന്ത്യൻ ഫുഡ് ആൻഡ് അഗ്രോ കമ്പനികളുടെ പ്രതിനിധിത്വവും അവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഐ.ബി.പി.സി വൈസ് ചെയർമാൻ കൈസർ ടി. ഷാക്കിർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റായ ഇസ്റാർ അഹമ്മദ്, ജോയന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശാന്ത് സേത്, ജോയന്റ് സെക്രട്ടറി സുരേഷ് കെ.പി, ട്രഷറർ സുനിത് അരോറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.