ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യ-കുവൈത്ത് സഹകരണം
text_fieldsകുവൈത്ത് സിറ്റി: ടെക്സ്റ്റൈൽ മേഖലയിൽ കുവൈത്തും ഇന്ത്യയും സഹകരണത്തിന് ധാരണയായി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയും ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നാജിമും നടത്തിയ കൂടിക്കാഴ്ചയിൽ ഇതിെൻറ വിശദാംശങ്ങൾ ചർച്ച ചെയ്തു.
കുവൈത്ത് ഇന്ത്യയിൽ നിക്ഷേപമിറക്കാനാണ് പ്രധാന ധാരണ. ഇന്ത്യൻ വിപണിക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുവൈത്തി പെട്രോകെമിക്കൽ കമ്പനികൾ നൽകും. കുവൈത്തിെൻറ സന്നദ്ധതയെ മന്ത്രി സ്മൃതി ഇറാനി സ്വാഗതം ചെയ്തു. ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തിന് ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ അന്താരാഷ്ട്ര തലത്തിലെ മിതമായ വിലയിൽ നൽകുന്നതിൽ കുവൈത്തി പെട്രോകെമിക്കൽ കമ്പനികൾ രണ്ട് പതിറ്റാണ്ടായി പ്രധാന പങ്കുവഹിക്കുന്നതായി ജാസിം അൽ നാജിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.