ഇന്ത്യ–കുവൈത്ത് നയതന്ത്രബന്ധം; ഒരുവർഷം നീളുന്ന സാംസ്കാരിക പരിപാടികൾ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ–കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി ഒരുവർഷം നീളുന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും കുവൈത്തിലെ ഇന്ത്യൻ എംബസിയും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുക.
കുവൈത്ത് നാഷനൽ ലൈബ്രറി ഹാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജും എൻ.സി.സി.എ.എൽ സെക്രട്ടറി ജനറൽ കാമിൽ അബ്ദുൽ ജലീലും ചേർന്ന് പ്രഖ്യാപനം നിർവഹിച്ചു.
ആദ്യ പരിപാടിയായി ഡിസംബർ രണ്ടിന് ശൈഖ് മുബാറക് മ്യൂസിയം കിയോസ്കിൽ ഇന്ത്യ ദിനാഘോഷവും സംയുക്ത സംഗീതപരിപാടിയും നടത്തും. ഡിസംബർ അഞ്ച് മുതൽ ഒമ്പതുവരെ ഇന്ത്യൻ സാംസ്കാരിക വാരാചാരണം നടത്തും. ഇതോടനുബന്ധിച്ച് നാഷനൽ ലൈബ്രറി ഹാളിൽ ഇന്ത്യ, കുവൈത്ത് ചരിത്രപരമായ ബന്ധവുമായി ബന്ധപ്പെട്ട് സെമിനാർ സംഘടിപ്പിക്കും.
ഇന്ത്യൻ സിനിമകളുടെ പ്രദർശനം, ഇന്ത്യയിലെ സുഖവാസ വിനോദസഞ്ചാര അവസരങ്ങളുമായി ബന്ധപ്പെട്ട സെമിനാർ, ഇന്ത്യൻ കലാസാംസ്കാരിക പരിപാടികൾ എന്നിവ നടത്തും. മാർച്ച് മൂന്നിന് ഇരുരാജ്യങ്ങളുടെയും സമുദ്ര വ്യാപാരചരിത്രവുമായി ബന്ധപ്പെട്ട സംയുക്ത പരിപാടികൾ മാരിടൈം മ്യൂസിയത്തിൽ ഉദ്ഘാടനം ചെയ്യും.
മാർച്ച് 20ന് സാധു ഹൗസുമായി സഹകരിച്ച് ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം സാധു ഹൗസ് മ്യൂസിയത്തിൽ നടക്കും. മേയ് 15ന് മോഡേൺ ആർട്ട് മ്യൂസിയത്തിൽ കലാപ്രദർശനവും പ്രോപർട്ടി എക്സിബിഷനും നടത്തും.
മേയ് 26ന് ഷെറാട്ടൻ ഹോട്ടലിൽ സിേമ്പാസിയം നടക്കും. ജൂൺ 12ന് കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ നാണയ, ആഭരണ പ്രദർശനത്തിന് തുടക്കംകുറിക്കും. ജൂലൈ മൂന്നിനാണ് സമാപന സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. സമാപന പരിപാടി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.