ആരോഗ്യമേഖലയിൽ ഇന്ത്യ-കുവൈത്ത് പങ്കാളിത്തം വർധിക്കണം -ഡോ. നരേഷ് ട്രെഹാൻ
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യമേഖലയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നത് ഗുണകരമായിരിക്കുമെന്ന് പ്രശസ്ത ഇന്ത്യൻ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. നരേഷ് ട്രെഹാൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സുഹൃദ്ബന്ധം ആരോഗ്യരംഗത്തും വളർത്തിയെടുക്കാൻ കഴിഞ്ഞാൽ ഇന്ത്യ കൂടുതൽ സന്തുഷ്ടരാകും.
ഭക്ഷണം, സംസ്കാരം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്യതകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയിലും അറബി സംസാരിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ (ഐ.ഡി.എഫ്) ക്ഷണപ്രകാരം സന്ദർശനത്തിനെത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ വലിയ സ്വകാര്യ മെഡിക്കൽ സ്ഥാപനമായ മേദാന്തയുടെ സ്ഥാപക ചെയർമാനുമാണ് ഡോ. നരേഷ് ട്രെഹാൻ. ഹൃദയചികിത്സയുടെ കാര്യത്തിൽ ഇന്ത്യ നേടിയ പുരോഗതിയും പരിണാമവും അദ്ദേഹം എടുത്തുപറഞ്ഞു.
ഹൃദയശസ്ത്രക്രിയകൾ ആരംഭിച്ചപ്പോൾ ഇന്ത്യയിൽ മരണനിരക്ക് 20 ശതമാനമായിരുന്നു. ഇപ്പോൾ അത് രണ്ടു ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐ.ഡി.എഫ് പ്രസിഡന്റ് അമീർ അഹമ്മദും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.