ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’
text_fieldsകുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇന്ത്യയുടെ വൈവിധ്യവും സംസ്കാരിക- പൈതൃക പാരമ്പര്യവും സമന്വയിപ്പിച്ച് ലുലു ഹൈപ്പർ മാർക്കറ്റ്. ‘ഇന്ത്യ ഉത്സവ്’എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികളോടെയാണ് ലുലു സ്വാതന്ത്ര്യദിനത്തെ വരവേറ്റത്. അൽ റായി ഔട്ട്ലെറ്റിൽ ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങൾ, എക്സ്പോ, ഫാഷൻ ആൻഡ് ഫുഡ്- കപ്പിൾസ് ഷോ’, ഭക്ഷ്യമേള എന്നിങ്ങനെ വ്യത്യസ്തമായ ഇനങ്ങൾ ‘ഇന്ത്യ ഉത്സവി’ൽ ഒരുക്കി. വിദ്യാർഥികൾക്കായുള്ള ‘ഇന്ത്യ എക്സ്പോ’ ഇന്ത്യയുടെ ശാസ്ത്ര മുന്നേറ്റങ്ങളും വാസ്തുവിദ്യ വിസ്മയങ്ങളും പ്രകടമാക്കുന്നതായി.
മികവാർന്ന പ്രടകനങ്ങൾക്ക് വിദ്യാർഥികൾക്ക് സമ്മാനങ്ങളും ലഭിച്ചു. ‘ഇന്ത്യൻ എത്നിക് ഫാഷൻ ആൻഡ് ഫുഡ്- കപ്പിൾസ് ഷോ’ വിവിധ സംസ്ഥാനങ്ങളുടെ വസ്ത്രങ്ങളുടെ ചാരുതയും പാചകരീതികളുടെ വൈവിധ്യവും പ്രദർശിപ്പിച്ചു. പ്രത്യേക ഫുഡ് സ്റ്റാളുകൾ വ്യത്യസ്ത ഇന്ത്യൻ രുചികളുടെ ഗന്ധങ്ങളുയർത്തി. ഭക്ഷ്യവിഭവങ്ങളുടെ സൗജന്യ സാമ്പ്ൾ കൗണ്ടറുകളും ഒരുക്കിയിരുന്നു.
ആഗസ്റ്റ് 20വരെ നീളുന്ന ‘ഇന്ത്യ ഉത്സവി’ന്റെ ഭാഗമായി ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ, പലചരക്ക്, മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യം-സൗന്ദര്യം-ഫാഷൻ വസ്തുക്കൾ തുടങ്ങിയ ഉൽപന്നങ്ങൾ എക്സ്ക്ലൂസിവ് ഓഫറുകളോടെയും ഡിസ്കൗണ്ടുകളോടെയും സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.