ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആഘോഷം
text_fieldsകുവൈത്ത്സിറ്റി: ഇന്ത്യയുടെ 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷഭാഗമായി മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ എന്ന പേരിൽ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. ‘ഇന്ത്യ ഉത്സവ്’ അൽ റായ് ഔട്ട്ലെറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസി കൗൺസിലർ- കൊമേഴ്സ് സഞ്ജയ് കെ.മുലുക, ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജനുവരി 30 വരെ തുടരുന്ന പ്രമോഷനിൽ ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണിയിൽ അതിശയകരമായ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
പലചരക്ക് സാധനങ്ങൾ, മാംസം, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യേതര ഇനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, പുതിയതും ശീതീകരിച്ചതുമായ ഇനങ്ങൾ, ഫാഷൻ, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവക്കു പ്രത്യേക കിഴിവുകളും ഓഫറുകളും ഉണ്ട്. ഇന്ത്യൻ സാരികൾ, ചുരിദാറുകൾ എന്നിവയിൽ പകുതി തിരിച്ചടവ് ലഭിക്കുന്ന പ്രത്യേക പ്രമോഷനും ഉണ്ട്.
ഇന്ത്യൻ സ്മാരകങ്ങളുടെ കട്ടൗട്ടുകൾ, `വന്ദേ ഭാരത്' ട്രെയിനിന്റെ ക്രിയാത്മകമായ പ്രദർശനം എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങളും ഇന്ത്യ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജനപ്രിയ ഇന്ത്യൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ സന്ദർശിച്ച് ഇഷ്ടമുള്ളവ വാങ്ങാം. ഭക്ഷണങ്ങളുടെ സാമ്പിൾ കൗണ്ടറുകളും ഉണ്ട്. പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ‘ഇന്ത്യൻ ഫാൻസി ഡ്രസ് കോമ്പറ്റീഷൻ’ സംഘടിപ്പിച്ചു. 400ലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് സമ്മാന വൗച്ചറുകളും സർട്ടിഫിക്കറ്റുകളും ട്രോഫികളും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. 'ഗ്രേറ്റ് ഇന്ത്യൻ ക്വിസ്' ക്വിസ് മത്സര വിജയികൾക്കും സമ്മാന വൗച്ചർ, സർട്ടിഫിക്കറ്റ്, മെഡലുകൾ, ട്രോഫി എന്നിവ സമ്മാനിച്ചു. വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.