കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി സിബി ജോർജ് ചുമതലയേറ്റു
text_fieldsസിബി ജോർജ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി മലയാളി ഐ.എഫ്.എസ് ഓഫിസർ സിബി ജോർജ് ചുമതലയേറ്റു.കുവൈത്തിലെ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗര്‍ മേയ് 31ന് വിരമിച്ച ഒഴിവിലേക്കാണ് ഐ.എഫ്.എസ് 1993 ബാച്ച് ഉദ്യോഗസ്ഥനായ സിബി ജോർജ് എത്തിയത്. 2017 മുതല്‍ സ്വിറ്റ്സർലൻഡ് അംബാസഡറായ അദ്ദേഹം വത്തിക്കാൻ സിറ്റിയുടെ ചുമതലയും വഹിച്ചിരുന്നു. ഈജിപ്ത്, ഖത്തർ, ഇറാൻ, അമേരിക്ക, പാകിസ്താൻ, സൗദി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എഫ്.എസില്‍ മികച്ച പ്രവര്‍ത്തനത്തിന് നല്കുന്ന എസ്.കെ. സിങ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014ല്‍ അര്‍ഹനായിരുന്നു. കോട്ടയം പാലാ സ്വദേശിയാണ്.
പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തില്‍ ആയിരുന്നു ഒൗദ്യോഗിക ജീവിതത്തിെൻറ തുടക്കം. ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറി, പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സലര്‍, അമേരിക്കയിൽ പൊളിറ്റിക്കല്‍ കൗണ്‍സലറും കമേഴ്സ്യല്‍ കൗണ്‍സലറും, സൗദിയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. െകെറോ അമേരിക്കൻ സർവകലാശാലയിൽനിന്ന് അറബി ഭാഷയിൽ പി.ജി ഡിപ്ലോമ നേടിയിട്ടുണ്ട്. പ്രവാസികൾ ഏറെ സങ്കീർണവും പ്രയാസകരവുമായ സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ ഉത്തരവാദിത്തം ഏൽക്കുന്ന സിബി ജോർജിന് വലിയ ദൗത്യമാണ് നിർവഹിക്കാനുള്ളത്.നേരത്തേ ജോലിയെടുത്ത സ്ഥലങ്ങളിൽ മികച്ച ട്രാക് റെക്കോഡ് ഉള്ളതിനാൽ ഇദ്ദേഹത്തിൽ ഇന്ത്യക്കാരായ കുവൈത്ത് പ്രവാസികൾക്ക് ഏറെ പ്രതീക്ഷയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.