ഇന്ത്യൻ ആർട്ട് ഫെഡറേഷൻ ഇഫ്താർ വിരുന്ന്
text_fieldsഇന്ത്യൻ ആർട്ട് ഫെഡറേഷൻ ഇഫ്താർ വിരുന്നിൽ റയാൻ ഖലീൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈത്ത് (ഐ.എ.എഫ്) ഇഫ്താർ വിരുന്ന് മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഡോ.സുസോവന്ന സുജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റയാൻ ഖലീൽ മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണിമായ, അനിൽ പി. അലക്സ്, അനിയൻ കുഞ്ഞു പാപ്പച്ചൻ, സിനി നിജിൻ, കൃഷ്ണകുമാർ, അൻഫാൽ, ജിനു വൈക്യത്ത്, രാജീവ് ദേവനന്ദനം ആശംസകൾ നേർന്നു.
ഐ.എ.എഫ് ഉപഹാരം പ്രസിഡന്റ് ഷെറിൻ മാത്യു മുഖ്യപ്രഭാഷകൻ റയാൻ ഖലീലിന് നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും ട്രഷറർ ലിജോ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ കണ്ണൻ ശി
വൻ, പ്രതീഷ്, ജെറി, അനൂപ്, പ്രിയ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ വിരുന്ന് കൾച്ചറല്‍ സെക്രട്ടറി നിർമലാദേവി നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.