സ്വാതന്ത്ര്യദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ കീഴിലും വിവിധ ആഘോഷങ്ങൾ നടത്തി.
ഇന്ത്യൻ എംബസിയിൽ രാവിലെ എട്ടിന് അംബാസഡർ ഡോ. ആദര്‍ശ് സ്വൈക ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചുകേൾപ്പിച്ചു.
കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും അംബാസഡർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പ്രത്യേക പരിഗണനക്ക് അദ്ദേഹം കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടു പോകുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വിവിധ മേഖലകളിൽ കൂടുതൽ കരുത്താർജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചതായും മറ്റ് വിഷയങ്ങളില്‍ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയുമാണ്.
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി ഏത് സമയത്തും എംബസിയുമായി ബന്ധപ്പെടാമെന്നും ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ കുവൈത്തിലെ നിയമങ്ങൾ പാലിക്കണം. റെസിഡൻസി, പാസ്പോർട്ട് തുടങ്ങിയവ കൃത്യസമയത്ത് പുതുക്കണമെന്നും അദ്ദേഹം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.