ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ പഠനപരിപാടി സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്), കുവൈത്ത് മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തിൽ ഹാപ്ലോയ്ഡെന്റിക്കൽ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ ആരോഗ്യ പഠനപരിപാടി സംഘടിപ്പിച്ചു. ആരോഗ്യ മേഖലയിലുള്ളവർക്ക് ആശയങ്ങൾ കൈമാറാനും ഹാപ്ലോയ്ഡെന്റിക്കൽ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കാനുമുള്ള വേദിയായി പരിപാടി. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. ദിവാകര ചളുവയ്യയുടെ അധ്യക്ഷതയിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
കെ.സി.സി.സിയുടെ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ തലവൻ ഡോ. സലീം അൽ ഷെമ്മേരി, കെ.എം.എ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ തവാല എന്നിവർ പങ്കെടുത്തു. ഡോ. രാഹുൽ ഭാർഗവ, ഡോ. വികാസ് ദുവ എന്നിവർ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് വിവരിച്ചു. ഡോ. ജിബിൻ ജോൺ തോമസ് നേതൃത്വം നൽകി. ഐ.ഡി.എഫ് ജോയന്റ് സെക്രട്ടറി ഡോ. അശോക് ദേബ് നന്ദി പറഞ്ഞു. കുവൈത്തിലെ നിരവധി ഡോക്ടർമാരും ഐ.ഡി.എഫ് അംഗങ്ങളും മെഡിക്കൽ പ്രഫഷനലുകളും വിശിഷ്ടാതിഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.