കാർഷിക കയറ്റുമതി: ഇന്ത്യൻ എംബസി ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ എംബസി അഗ്രികൾചർ എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെൻററുമായി സഹകരിച്ച് വെബിനാറും ബയർ സെല്ലർ മീറ്റും സംഘടിപ്പിച്ചു.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ കാർഷിക മേഖലയുടെ കരുത്തും കുവൈത്തിലേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതിെൻറ സാധ്യതകളും അംബാസഡർ വിശദീകരിച്ചു.
മറാട്ട ചേംബർ ഒാഫ് കൊമേഴ്സ് ഇൻഡസ്ട്രി ആൻഡ് അഗ്രികൾചർ ഡയറക്ടർ ജനറൽ പ്രശാന്ത് ഗിർബാനെ, അഗ്രികൾചർ ആൻഡ് അഗ്രിബിസിനസ് കമ്മിറ്റി ചെയർമാൻ ഉമേഷ് ചന്ദ്ര സാരംഗി, വഫ ഫ്രഷ് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ പ്രതിനിധി ഇക്റാം ഹുസൈൻ, മഹീന്ദ്ര അഗ്രോ പ്രതിനിധി അസ്ഹർ പത്താൻ, സഹ്യശ്രീ ഫാംസ് പ്രതിനിധി അസ്ഹർ തംബുവാല, വാടിക ഗ്രൂപ് പ്രതിനിധി കേത്തൻ മാനെ എന്നിവർ ഇന്ത്യയിൽനിന്ന് പെങ്കടുത്തു.
കുവൈത്തി ഇറക്കുമതിക്കാരായ ബുർഹാനുദ്ദീൻ ബദ്രി (അൽ ഹെർസ് ജനറൽ ട്രേഡിങ്), ബദർ അൽ ശത്തി (മൈ ബാസ്കറ്റ്), അലി ഇസ്മയിൽ (ഒാൺകോസ്റ്റ്) തുടങ്ങിയവർ സംബന്ധിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും നിരവധി പേർ പരിപാടി വീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.