ഇന്ത്യൻ എംബസി കൈത്തറി വാരാഘോഷം സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ കൈത്തറി ഉൽപന്നങ്ങളുടെ പ്രചാരണ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വാരാഘോഷം സമാപിച്ചു. കുവൈത്തിലെ സാദു ഹൗസ് മ്യൂസിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, അൽ സാദു സൊസൈറ്റി വൈസ് ചെയർപേഴ്സൻ മസീറ അൽ ഇനീസി, സ്മിത പേട്ടൽ, ചെയ്താലി റോയ് തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യൻ ഉൽപന്നങ്ങളെ കുവൈത്തിൽ പരിചയപ്പെടുത്തുന്ന നിരവധി പരിപാടികൾ നടത്തുമെന്നും ഇത് തുടക്കം മാത്രമാണെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യയിലെ കൈത്തറി ഉൽപന്നങ്ങൾ കേവലം ഒരു തുണിയല്ല, അത് വൈവിധ്യമാർന്ന പൈതൃകത്തിെൻറ സൂചകങ്ങളാണ്. ഇന്ത്യയിലെ ഒാരോ ഭാഗങ്ങൾക്കും അതിേൻറതായ പാരമ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് എട്ടിന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിലാണ് കൈത്തറി വാരാഘോഷം ഉദ്ഘാടനം ചെയ്തത്. കുവൈത്തുമായി വാണിജ്യ സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യയിലെ കൈത്തറി വ്യവസായത്തെ ആഘോഷിക്കാനുമാണ് വാരാഘോഷം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് കുവൈത്തിലെ വിവിധ വാണിജ്യസ്ഥാപനങ്ങളിൽ ഇന്ത്യൻ കൈത്തറി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻഷോയും പരിപാടിയോടനുബന്ധിച്ച് നടത്തി. ഇന്ത്യൻ കൈത്തറി വ്യവസായത്തെക്കുറിച്ചുള്ള വിഡിയോ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും വിപുലമായ പ്രചാരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.