ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ്: നിരവധിപേർ പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ വീട്ടുപടിക്കൽ കോൺസുലർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി ജഹ്റയിൽ കോൺസുലർ ക്യാമ്പ് നടത്തി. രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ നടന്ന ക്യാമ്പിൽ നിരവധിപേർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
അംബാസഡർ ഡോ. ആദർശ് സ്വൈക മറ്റ് എംബസി ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ജഹ്റ വഹാ ഏരിയയിൽ ബോക്സ് നമ്പർ-2, സ്ട്രീറ്റ് നമ്പർ-6, ഹൗസ് നമ്പർ-2 ലെ ഡോഡി കിഡ്സ് നഴ്സറിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോ എടുപ്പ് അടക്കം), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതു രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവക്കെല്ലാം ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു.
രേഖകളും സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്ത് വാങ്ങാനും അപേക്ഷകർക്കായി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്) സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും ക്യാമ്പിൽ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.