ഹെൽപ്ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ മൊത്തം ജനങ്ങളെ പോലെ ഇന്ത്യൻ സമൂഹവും വിവിധ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ +965 - 65806158 / 65806735 / 65807695 എന്നീ നമ്പറുകളിലും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ +965 - 65808923 / 65809348 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 4.30 വരെ +965-22530600/12/13 എന്ന ലാൻഡ് ലൈൻ നമ്പറിലും ബന്ധപ്പെടാം. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങൾ repatriation.kuwait@gmail.com എന്ന മെയിലിൽ അന്വേഷിക്കാം. @indembkwt എന്നതാണ് ട്വിറ്റർ വിലാസം. www.facebook.com/indianembassykuwait എന്ന ഫേസ്ബുക്ക് പേജ് വഴിയും എംബസി ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നു. കൂടുതൽ വിവരങ്ങൾ എംബസിയുടെ https://indembkwt.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. കോവിഡ് കാല സേവനങ്ങൾക്കുള്ള ഇന്ത്യൻ, കുവൈത്ത് സർക്കാറുകളുടെ പ്രധാന ഫോൺ നമ്പറുകളും എംബസി വാർത്ത ക്കുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം: 1800118797 (ടോൾ ഫ്രീ), ഫോൺ: +91-11-23012113, +91-11-23014104, +91-11-23017905. ഇ മെയിൽ: covid19@mea.gov.in ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വെബ്സൈറ്റ്: https://www/mohfw.gov.in . ഫോൺ: +91-11-23978046 ഇ-മെയിൽ: ncov2019@gmail.com ആഭ്യന്തരമന്ത്രാലയം (ബ്യൂറോ ഒാഫ് ഇമിഗ്രേഷൻ) ഫോൺ: +91-1124300666 ഇ-മെയിൽ: support.covid19-boi@gov.in വെബ്സൈറ്റ്: https://boi.gov.in/. കുവൈത്ത് ആരോഗ്യമന്ത്രാലയം ഫോൺ: +965 - 24970967 / 96049698 / 99048619. കുവൈത്ത് സെൻറർ ഫോർ മെൻറൽ ഹെൽത്ത്: 965 - 24621770. കോവിഡുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 151 എന്ന നമ്പറിൽ വിളിക്കാം. https://corona.e.gov.kw/En/ എന്ന വെബ്സൈറ്റിലും വിവരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.