ഇന്ത്യൻ എംബസി മിൽഖ സിങ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി അത്ലറ്റിക് ഇതിഹാസം മിൽഖ സിങ്ങിനെ അനുസ്മരിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് ഒാൺലൈനായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടി കാണാൻ അവസരമൊരുക്കിയിരുന്നു.
ഇന്ത്യൻ കായിക മേഖലക്കും രാജ്യത്തെ യുവാക്കൾക്കും എന്നും പ്രചോദനം പകരുന്ന ജീവിതമാണ് മിൽഖ സിങ്ങിേൻറത് എന്നും അദ്ദേഹത്തിെൻറ വിയോഗം കനത്ത നഷ്ടമാണെന്നും അംബാസഡർ സിബി ജോർജ് അനുസ്മരണത്തിൽ പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളായിരുന്നു മിൽഖ സിങ്. 1958ൽ പത്മശ്രീ ബഹുമതി നൽകി രാഷ്ട്രം മിൽഖ സിങ്ങിനെ ആദരിച്ചു. 400 മീറ്ററിൽ അദ്ദേഹം സ്ഥാപിച്ച ഏഷ്യൻ റെക്കോഡ് 26 വർഷവും ദേശീയ റെക്കോർഡ് 38 വർഷവും ഇളക്കം തട്ടാതെ നിന്നു.
'പറക്കും സിഖ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിൽഖ സിങ് മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങൾ നടത്തിയത്. പരിമിതമായ സൗകര്യങ്ങളിൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് അദ്ദേഹം ഇതിഹാസ സ്ഥാനത്തേക്ക് ഒാടിക്കയറിയതെന്ന് യോഗം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.