ഇന്ത്യൻ എംബസി ഒാപൺ ഹൗസ് മാറ്റിവെച്ചു; വ്യാഴാഴ്ച പ്രണബ് മുഖർജി അനുസ്മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസി ബുധനാഴ്ച നടത്താനിരുന്ന ഒാപൺ ഹൗസ് യോഗം മാറ്റിവെച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണ പശ്ചാത്തലത്തിൽ സെപ്തംബര്‍ ആറു വരെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒാപൺ ഹൗസ് മാറ്റിവെച്ചത്. മുന്‍ രാഷ്ട്രപതിക്ക് ആദരമര്‍പ്പിക്കാന്‍ വ്യാഴാഴ്ച എംബസിയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 3.30ന് എംബസി ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുശോചന യോഗത്തിൽ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണത്തോടെ മാത്രമാണ് പ്രവേശനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ pic.kuwait@mea.gov.in എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത ഒാപ്പൺ ഹൗസ് യോഗം സെപ്റ്റംബർ ഒമ്പതിനാണ് നടക്കുക. പൊതുജനങ്ങൾക്ക് പരാതിയും നിർദേശങ്ങളും സമർപ്പിക്കാനാണ് എല്ലാ ബുധനാഴ്ചയും യോഗം നടത്തുന്നത്. ഇൗ ആഴ്ച കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ പ്രശ്നങ്ങൾ ആയിരുന്നു മുഖ്യ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.