Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ​ന്ത്യ​ൻ എം​ബ​സി ഒാ​പ​ൺ ഹൗ​സ്​ 23ന്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത ഒാ​പ​ൺ ഹൗ​സ്​ ജൂ​ൺ 23 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.

സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ 920 8479 1973 എ​ന്ന ​െഎ​ഡി​യി​ൽ 558706 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​െ​ങ്ക​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ്​ ഒാ​പ​ൺ ഹൗ​സ്​ ആ​രം​ഭി​ച്ച​ത്. എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​വാ​രം ന​ട​ത്തി​യി​രു​ന്ന ഒാ​പ​ൺ ഹൗ​സ്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​പ്​​റ്റം​ബ​ർ ആ​ദ്യം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.കോ​വി​ഡ്​ പ്ര​തി​സ​ന്ധി നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നീ​ട്​ ഒാ​ൺ​ലൈ​നാ​യി പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseIndian Embassy
News Summary - Indian Embassy Open House on 23rd
Next Story