ഇന്ത്യൻ എംബസി ഒാപ്പൺ ഹൗസ് 26ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപ്പൺ ഹൗസ് മേയ് 26 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. ഒാൺലൈൻ ഒാപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയും വിദേശസഹായം ലഭ്യമാക്കുന്നതും ആയി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായി നടക്കുക. കുവൈത്തിൽനിന്നുള്ള സഹായങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അംബാസഡർ വിശദീകരിക്കും.സൂം ആപ്ലിക്കേഷനിൽ 979 5131 6366 എന്ന െഎഡിയിൽ 023430 എന്ന പാസ്വേഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാം.
കോവിഡ് പ്രതിസന്ധി, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സഹായം എന്നീ വിഷയങ്ങളാണ് പ്രധാനമായി ചർച്ച ചെയ്യുക. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ–മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഒാപ്പൺ ഹൗസ് ആരംഭിച്ചത്.
എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപ്പൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പിന്നീട് ഒാൺലൈനായി പുനരാരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.