ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ചുവരുന്ന ജനസമ്പർക്ക പരിപാടി ബുധനാഴ്ച അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ എംബസി അങ്കണത്തിൽ നടത്തി. രാവിലെ 11 മുതൽ 12 വരെ നടന്ന പരിപാടിയിൽ അംബാസഡർ സിബി ജോർജ് ജനങ്ങളിൽനിന്ന് പരാതിയും നിർദേശങ്ങളും സ്വീകരിച്ചു. അടുത്ത ജനസമ്പർക്ക പരിപാടി ഈ മാസം 29ന് നടത്തും. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in വിലാസത്തിൽ ബന്ധപ്പെടണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.