ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ജനസമ്പർക്ക പരിപാടി ബുധനാഴ്ച നടക്കും.
രാവിലെ 11 മുതൽ 12 വരെ കുവൈത്ത് സിറ്റി അലി അൽ സാലിം സ്ട്രീറ്റിലെ ജവാഹറ ടവർ മൂന്നാം നിലയിലെ ബി.എൽ.എസ് ഒൗട്ട്സോഴ്സ് സെന്ററിലാണ് പരിപാടി.
വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്ത് പെങ്കടുക്കാം. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഒൗട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണം. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.